ദളപതിയുടെ പുതിയ സിനിമയുടെ സംവിധായകനെതിരെ ലൈംഗിക ആരോപണം

sri reddy

തെലുങ്ക് സിനിമ ലോകത്തിലെ പീഡന കഥകള്‍ പുറത്തുകൊണ്ടുവന്ന ശ്രീറെഡ്ഡി തമിഴകത്തെ പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി രംഗത്ത്. ഫെയ്‌സ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി. തമിഴിലെ പ്രമുഖ സംവിധായകന്‍ തന്നെ പീഡനത്തിനിരയാക്കിയെന്നും ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അത് പുറത്തുവിടുമെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു.

ഇപ്പോഴിതാ തമിഴ് സൂപ്പര്‍ സംവിധായകന്‍ മുരുകദോസിനെതിരെ ശ്രീറെഡ്ഡി എത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ റെഡ്ഡി ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും ശ്രീറെഡ്ഡി പറയുന്നു.

തമിഴ് താരം ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യം ശ്രീ തുറന്നു പറയുന്നുണ്ട്.

നാനി, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതം ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെയാണ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധ നേടിയത്.

Top