പെണ്‍വാണിഭ സംഘത്തിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു; അറസ്റ്റിലായ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി

sree-redddy

ഴിഞ്ഞ ദിവസം അമേരിക്കയില്‍ പെണ്‍വാണിഭം നടത്തി അറസ്റ്റിലായ ഇന്ത്യന്‍ ദമ്പതികള്‍ക്കെതിരെ നടി ശ്രീറെഡ്ഡി. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍. 10000 ഡോളര്‍ വരെ തനിക്ക് അവര്‍ വാഗ്ദാനം ചെയ്തുവെന്നും ശ്രീ റെഡ്ഡി പറയുന്നു. സി, ഡി ഗ്രേഡിലുള്ള പല സഹനടിമാരും ഇവരുടെ വലയില്‍ വീണിട്ടുണ്ടെന്നും ശ്രീ റെഡ്ഡി വെളിപ്പെടുത്തി.

സിനിമയില്‍ അവസരത്തിനായി ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഇവര്‍. ഹൈദരാബാദുകാരാണ് ഇരുവരും. പിന്നീട് അമേരിക്കയിലേക്ക് പോയി അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. തനിക്ക് പണം വാഗ്ദാനം ചെയ്ത അവരെ താന്‍ വിദഗ്ധമായി ഒഴിവാക്കുകയായിരുന്നെന്നും നടി പറഞ്ഞു. വിസയും മറ്റും അടക്കം എല്ലാ വിധ സൗകര്യങ്ങളും ഇവര്‍ തങ്ങളുടെ സംഘത്തിലുള്ള പെണ്‍കുട്ടികള്‍ക്കു നല്‍കുമെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി.

തെലുങ്ക് താരങ്ങളെ അനാശാസ്യ പ്രവര്‍ത്തനത്തിലേക്കെത്തിച്ച ഇന്ത്യന്‍ ദമ്പതികളായ ശ്രീരാജ് ചൊന്നുപട്ടി(34 ), ചന്ദ്ര (31) എന്നിവരാണ് അറസ്റ്റിലായത്.

Top