വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സൂപ്പര്‍ താരം ലസിത് മലിംഗ

ന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ പോകുന്നു എന്ന് അറിയിച്ച് ശ്രീലങ്കന്‍ സൂപ്പര്‍ താരം ലസിത് മലിംഗ. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം അറിയിച്ചത്.

‘ ഏകദിന ലോകകപ്പിന് ശേഷം എന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിക്കും. എന്നാല്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കളിച്ചതിനു ശേഷമേ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കൂ, എന്നാണ് താരം പറഞ്ഞത്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഡെത്ത് ബോളര്‍മാരിലൊരാളായ മലിംഗ ഈ സീസണ്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്.

ശ്രീലങ്കന്‍ ടീമിലെ മികച്ച ബോളര്‍മാരിലൊരാളാണ് ലസിത് മലിംഗ. ദേശീയ ടീമിന് വേണ്ടി 218 ഏകദിനങ്ങളും, 72 ടി20 മത്സരങ്ങളും, 30 ടെസ്റ്റുകളും മലിംഗ കളിച്ചിട്ടുണ്ട്.

Top