ബൗളിങ് ആക്ഷന്‍ പിഴച്ചു; ലങ്കന്‍ താരത്തിന് ഐ.സി.സിയുടെ വിലക്ക്

ദുബായ്: സംശയാസ്പദമായ ബൗളിംങ് ആക്ഷന്റെ പേരില്‍ ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. 12 മാസത്തേക്കാണ് ലങ്കന്‍ താരത്തെ ഐ.സി.സി വിലക്കിയത്.

ഗാലെയില്‍ നടന്ന ന്യൂസീലന്റിനെതിരായ ആദ്യ ടെസ്റ്റിലാണ് ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നു നടന്ന പരിശോധനയില്‍ ആക്ഷന്‍ നിയമവിരുദ്ധമെന്ന് തെളിയുകയായിരുന്നു. ഇത് രണ്ടാം തവണയാണ് താരത്തെ സസ്പെന്‍ഡ് ചെയ്യുന്നത്.

Top