ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്.

രാജപക്സെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഗോതബായ ഡല്‍ഹിയിൽ എത്തിയത്. ഇന്ത്യയിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വി കെ സിംഗ് ഗോതബായ രാജപക്സെയെ സ്വീകരിച്ചു.

ഇന്ന് രാഷ്ട്രപതിഭവനിൽ ഗോട്ടബയയ്ക്ക് ആചാരപരമായ വരവേല്പ് നല്‍കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരെയും ഗോതബായ കാണും.

Top