സമുദ്രാതിർത്തി ലംഘനം ; ശ്രീലങ്കൻ നാവികസേന 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി

ndian fishermen

രാമേശ്വരം: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചു ശ്രീലങ്കൻ നാവികസേന 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. രാമേശ്വരത്തിനു സമീപത്തു മത്സ്യബന്ധനം നടത്തിയ തമിഴ് നാട്‌ സ്വദേശികളെ ഞായറാഴ്ച പുലർച്ചെയാണ് പിടികൂടിയത്.

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തു.സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഡിസംബർ 11ന് 27 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്.

Top