ശ്രീലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു

ചെന്നൈ: ശ്രീലങ്കന്‍ നാവിക സേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പടികൂടിയത്. നെടുന്‍തീവിനു സമീപത്തുനിന്നുമാണ് നാവികസേന മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാവികസേന പിടികൂടിയ അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു.

Top