ശ്രീലങ്കൻ ഇന്ധന പ്രതിസന്ധി; ലാഭം കൊയ്ത് തിരുവനന്തപുരം വിമാനത്താവളം

ന്ധന പ്രതിസന്ധി കാരണം നട്ടം തിരിയുന്ന ശ്രീലങ്കയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാനെത്തുന്നത് 101 വിമാനങ്ങൾ. മെൽബൺ,സിഡ്നി,പാരീസ്, ഫ്രാങ്ക്ഫുർട്ട് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന ശ്രീലങ്കൻ എയർലൈൻസിന്റെ 65വിമാനങ്ങളും ഫ്ലൈ ദുബായിയുടെ 11,എയർ അറേബ്യയുടെ 10, ഒമാൻ എയറിന്റെ 9, ബെഹറിനിലേക്കുള്ള ഗൾഫ് എയറിന്റെ 6 വിമാനങ്ങളുമാണ് ഇതുവരെ എത്തിയത്. 5000കിലോ ലിറ്റർ ഇന്ധനം ഇതുവരെ നൽകി. ശ്രീലങ്കൻ എയർലൈൻസിന്റെ വലിയ വിമാനങ്ങൾ ഇന്ധനം നിറയ്ക്കാനെത്തുമ്പോൾ 1.08ലക്ഷം രൂപയും ഫ്ലൈ ദുബായ് പോലുള്ള ചെറിയ വിമാനങ്ങൾക്ക് അരലക്ഷത്തോളം രൂപയും ലാൻഡിംഗ് ചാർജായി വിമാനത്താവളത്തിന് ലഭിക്കും. ബി.പി.സി.എൽ,ഐ.ഒ.സി എന്നിവയാണ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത്.

Top