ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തിലക് മരപാന സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി തിലക് മരപാന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയതായിരുന്നു തിലക് മരപാന. വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ വിദേശ സന്ദര്‍ശനമാണ് തിലക് മരപാനയുടേത്.

Top