മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയയെ തകര്‍ത്ത് ശ്രീലങ്കയ്ക്ക് ഏകദിന പരമ്പര

രമ്പരയിലെ നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക. ശ്രീലങ്ക ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 254 റൺസിന് ഓൾ ഔട്ടായി. ഇതോടെ ജയത്തോടെ പരമ്പരയിൽ ശ്രീലങ്ക 3-1ന് മുന്നിലെത്തി. ഇത് 30 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയെ കീഴടക്കി ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.(sri lanka wins odi series vs australia)

ശ്രീലങ്കയുടെ ദസുൻ ഷനക എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഓസീസിന് 19 റൺസ് ജയിക്കാൻ വേണ്ടിയിരുന്നു. ആദ്യ പന്തിൽ റൺസെടുക്കാനാകാത്ത കുനെമാൻ രണ്ടാം പന്ത് ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ രണ്ട് റൺസ്. നാലും അഞ്ചും ബൗണ്ടറി കടത്തി. രണ്ട് പന്തിൽ 9 റൺസ് ജയിക്കാൻ ഓസ്‌ട്രേലിയക്ക് വേണമെന്നിരിക്കെ അവസാന പന്തിൽ സിക്‌സിന് ശ്രമിച്ച കുനെമാനെ അസലങ്ക കൈയിലൊതുക്കിയതോടെ ശ്രീലങ്ക പരമ്പര നേടി.

Top