ഏഷ്യാ കപ്പില്‍ ശ്രീലങ്ക-പാക്കിസ്ഥാന്‍ കിരീടപ്പോരാട്ടം നാളെ

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ നാളെ ശ്രീലങ്കയും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി ഏഴരക്കാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഫൈനലിന് മുമ്പുള്ള റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ ശ്രീലങ്ക അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ് തുടങ്ങിയ പാക്കിസ്ഥാൻ ഹോങ്കോങിനെ തകർത്താണ് സൂപ്പർ ഫോറിലെത്തിയത്. സൂപ്പർ ഫോറിൽ ഇന്ത്യയെ ആവേശപ്പോരാട്ടത്തിൽ കീഴടക്കിയെങ്കിലും അഫ്ഗാനിസ്ഥാനെതിരെ വിറച്ചാണ് ജയിച്ചത്. തൊട്ടുപിന്നാലെ ശ്രീലങ്കക്കെതിരെ തോൽവി വഴങ്ങുകയും ചെയ്തു.

Top