ശ്രീലങ്കന്‍ സ്‌ഫോടനം: സുരക്ഷാ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ചില്ല; പോലീസ് മേധാവി അറസ്റ്റില്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ പോലീസ് മേധാവിയെ അറസ്റ്റ് ചെയ്തു. പോലീസ് മേധാവി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദരയാണ് അറസ്റ്റിലായത്. അദ്ദേഹത്തിനൊപ്പം മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോയേയും ലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരയെും കൊലപാതകക്കുറ്റം ചുമത്താമെന്ന ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് സൂചന. സുരക്ഷാ വീഴചയില്‍ പങ്കുള്ള മറ്റ് ഒമ്പത് പോലീസുകാരുടെ വിവരങ്ങള്‍ കൂടി അറ്റോര്‍ണി ജനറല്‍ ആക്ടിങ് പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.സുരക്ഷാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെടുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് മേധാവി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത്.

Top