Sri Lanka mudslides: Death toll reaches 92 with many still missing

കൊളംബോ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും ശ്രീലങ്കയില്‍ മരിച്ചവരുടെ എണം 92 ആയി. കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായതില്‍വെച്ച് ശക്തമായ മഴയാണ് ശ്രീലങ്കയെ വെള്ളത്തിലാക്കിയത്.

ദുരന്തനിവാരണ സേനയുടെ കണക്കനുസരിച്ച് 109 പേരെ കാണാതായിട്ടുണ്ട്. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്‌ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.

പ്രളയ ബാധിതപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപൊക്കവും ഉരുള്‍പൊട്ടലും ശക്തമായ പ്രദേശങ്ങളില്‍ നിന്നും 3,40,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മരണനിരക്ക് കൂടാനിടയുണ്ടെന്ന് ദുരന്തനിവാരണ സേന വക്താവ് പ്രദീപ് കൊടിപ്പിളി അറിയിച്ചു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹായവുമായി രംഗത്തത്തെിയിട്ടുണ്ട്. സ്ഥലത്ത് മഴ കുറഞ്ഞവുവെങ്കിലും വെള്ളപ്പൊക്കം ശമനമില്ലാതെ തുടരുകയാണ്.

Top