സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു

sreelankan-emergency

കൊളംബോ: ശ്രീലങ്കയിലെ സാമുദായിക കലാപത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. ഭൂരിപക്ഷ സിംഹളരും ന്യൂനപക്ഷ മുസ്ലിംകളും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖാപിച്ചിരുന്നത്. സംഘര്‍ഷത്തിനുശേഷം രണ്ടാഴ്ച പിന്നിടുമ്പോള്‍ പലമേഖലകളിലും സമാധാനം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിക്കുന്നതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു.

Top