സാമ്പത്തിക മാന്ദ്യത്തില്‍ വലഞ്ഞ് ശ്രീലങ്ക; ജിഡിപിയില്‍ 11.5% ഇടിവ്

കൊളംബോ: ശ്രീലങ്ക അതിന്റെ ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍, ജിഡിപിയില്‍ 11.5 ശതമാനം ഇടിവാണുള്ളത്. ശ്രീലങ്കയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രതികൂലമായ സാഹചര്യമാണ് നിലവിലുള്ളത്. 2023 ലെ ആദ്യപാദത്തില്‍ സ്ഥിരമൂല്യം (കോണ്‍സ്റ്റന്റ് പ്രൈസ്) 3,519,400 ദശലക്ഷം രൂപയില്‍നിന്ന് 3,114,187 ദശലക്ഷം രൂപയായി കുറഞ്ഞു.

രാജ്യത്തെ ജിഡിപി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ 11.5% കുറവു രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തെ കാര്‍ഷിക മേഖലയില്‍ മാത്രമാണ് വളര്‍ച്ചയുണ്ടായത്. അതും 0.8% മാത്രം. വ്യാവസായിക മേഖലയിലും സേവനമേഖലയിലും യഥാക്രമം 23.4%വും 5%വും കുറവുണ്ടായി. ശ്രീലങ്കയുടെ അധികാരത്തില്‍നിന്നു രാജപക്‌സെ കുടുംബത്തെ നീക്കം ചെയ്യാനായി ജനങ്ങള്‍ തെരുവുലിറങ്ങിയത് രാജ്യത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു. 2022ല്‍ മാത്രം 7% ഇടിവാണ് ജിഡിപിയിലുണ്ടായത്.

മാര്‍ച്ചില്‍ രാജ്യാന്തര നാണ്യനിധി 30ലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫലം കണ്ടിട്ടില്ല. രാജ്യത്തിനു നിലവിലുള്ള ബാധ്യതകള്‍ പരിഹരിക്കാനാണ് പെട്ടെന്നുള്ള കടമെടുപ്പ്. ഇതിനു പുറമെ ഇന്ത്യയും 400 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ശ്രീലങ്കന്‍ സര്‍ക്കാരിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.

Top