ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ശ്രീലങ്ക

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് 21 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 48.1 ഓവറില്‍ 236 എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ മഹീഷ് തീക്ഷണ, ദസുന്‍ ഷനക, മതീഷ പതിരാന എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 82 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, 93 റണ്‍സ് നേടിയ സധീര സമരവിക്രമയാണ് ശ്രീലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മികച്ച തുടക്കം ലഭിച്ചെങ്കിലും ബംഗ്ലാ നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. മുഷിഫിഖുര്‍ റഹീം (29), മെഹിദ് ഹസന്‍ മിറാസ് (28) എന്നിവരാണ് അല്‍പ്പമെങ്കിലും അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മുഹമ്മദ് നെയിം (21), ലിറ്റണ്‍ ദാസ് (15), നസും അഹമ്മദ് (15), ഹസന്‍ മഹ്‌മൂദ് (പുറത്താവാതെ 10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷാക്കിബ് അല്‍ ഹസന്‍ (3), ഷമീം ഹുസൈന്‍ (5), ടസ്‌കിന്‍ അഹമ്മദ് (1), ഷൊറിഫുല്‍ ഇസ്ലാം (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

നേരത്തെ, 72 പന്തില്‍ 93 റണ്‍സെടുത്ത സമരവിക്രമയാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. കുശാല്‍ മെന്‍ഡിസാണ് (50) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ടസ്‌കിന്‍ അഹമ്മദ്, ഹസന്‍ മഹ്‌മൂദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. മത്സരത്തിന്റെ ആറാം ഓവറില്‍ തന്നെ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ദിമുത് കരുണാരത്‌നയെ (18) ശ്രീലങ്കയ്ക്ക് നഷ്ടമായി. മഹ്‌മൂദിനായിരുന്നു വിക്കറ്റ്.

പിന്നാലെ മൂന്നാം വിക്കറ്റില്‍ പതും നിസ്സങ്ക (40) – മെന്‍ഡിസ് സഖ്യം 74 കൂട്ടിചേര്‍ത്തു. എന്നാല്‍ നിസ്സങ്കയെ പുറത്താക്കി ഷൊറിഫുല്‍ ബംഗ്ലാദേസിന് ബ്രേക്ക് ത്രൂ നല്‍കി. മെന്‍ഡിസിനേയും ഷൊറിഫുളും മടക്കി. തുടര്‍ന്നെത്തിയ ചരിത് അസലങ്ക (10), ധനഞ്ജയ ഡിസില്‍ (6), ദസുന്‍ ഷനക (24), ദുനിത് വെല്ലലാഗെ (3), മഹീഷ് തീക്ഷണ (2) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

Top