താരങ്ങള്‍ക്കെതിരെ നടപടിയുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

കൊളംബോ: വാര്‍ഷിക കരാര്‍ പുതുക്കാത്ത താരങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബുധനാഴ്ച ഉച്ചക്ക് മുമ്പ് കരാര്‍ ഒപ്പുവെക്കാത്ത താരങ്ങളെ ഇന്ത്യന്‍ പരമ്പരയില്‍ പരിഗണിക്കില്ലെന്നു ബോര്‍ഡ് അറിയിച്ചു. അതേസമയം, ശ്രീലങ്കന്‍ ബോര്‍ഡുമായി കരാര്‍ ഒപ്പുവെച്ചത് 12 താരങ്ങളെന്ന് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന സൂചന.

ഏതെല്ലാം താരങ്ങളാണ് കരാര്‍ ഒപ്പുവെച്ചതെന്നും ആരൊക്കെയാണ് ഒപ്പുവയ്ക്കാത്തതെന്നും വ്യക്തമല്ല. ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ 21 താരങ്ങള്‍ ബയോ ബബിളിലുള്ള മറ്റു താരങ്ങള്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ജൂലൈ 13നാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരിമിത ഓവര്‍ പരമ്പര ആരംഭിക്കുക. പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് വിവരം.

 

 

Top