ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക്. ഐസിസിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റിനെതിരെ നടപടി എടുത്തത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിലെ സര്‍ക്കാര്‍ ഇടപെടല്‍ ആരോപിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സസ്‌പെന്‍ഷന്റെ വ്യവസ്ഥകള്‍ യഥാസമയം തീരുമാനിക്കുമെന്നും ഐസിസി അറിയിച്ചു. ഐസിസി അംഗം എന്ന നിലയില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് സ്വയം ഭരണാധികാരം ഉണ്ടാവുകയും സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരിക്കുകയും ചെയ്യണമെന്ന് ഐസിസി വ്യക്തമാക്കി.

മുമ്പ് ലോകകപ്പിലെ മോശം പ്രകടനത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ കോടതി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുനഃസ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് ലങ്കന്‍ ക്രിക്കറ്റിന് തിരിച്ചടിയായി ഐസിസിയുടെ കടുത്ത നടപടിയും വന്നിരിക്കുന്നത്. ലോകകപ്പില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച ലങ്കയ്ക്ക് രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്.

Top