ഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക

സ്ട്രേലിയയെ പൂട്ടി ശ്രീലങ്ക. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 26 റൺസിന് ശ്രീലങ്ക വിജയിച്ചു. ഇതോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഓരോ ജയങ്ങളോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് . 43 ഓവറിൽ 216 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 189 റൺസിൽ എല്ലാവരും ഔട്ടായി. ഡേവിഡ് വാർണർ -37, ഗ്ലെൻ മാക്സ്‌വൽ -30 റൺസെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കുന്നതിനിടെ മഴ പെയ്യുകയായിരുന്നു. കുശാൽ മെൻഡിസ് -36, ദാസുൻ ശനക -34, ധനഞ്ജയ ഡിസിൽവ -34 എന്നിങ്ങനെയാണ് ശ്രീലങ്ക നേടിയത് . 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് ശ്രീലങ്കയെ തകർത്തത്. മറുപടി ബാറ്റിംഗിൽ സ്പിന്നർമാരാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഡേവിഡ് വാർണർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകൾ നഷ്ടമായി. ചമിക കരുണരത്നെ ശ്രീലങ്കക്കായി മൂന്ന് വിക്കറ്റ് എടുത്തു. 38ആം ഓവറിൽ ഓസ്ട്രേലിയ ഓൾ ഔട്ടായി.

Top