മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; സമനിലയ്ക്കുവേണ്ടി ശ്രീലങ്ക പൊരുതുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിജയത്തിലേക്ക് ഇനി അഞ്ച് വിക്കറ്റിന്റെ ദൂരവുമായി മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പരമ്പര.

410 റണ്‍സ് വിജയലക്ഷ്യമുള്ള ലങ്കയ്ക്ക് അഞ്ചാം ദിനം അഞ്ചു വിക്കറ്റ് നഷ്ടമായി. 147 റണ്‍സിലാണ് അഞ്ചാം വിക്കറ്റ് നഷ്ടമായത്.

ലഞ്ചിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നിലയിലായിരുന്നു. 188 പന്തില്‍ നിന്ന് മൂന്നാം ടെസ്റ്റ് സെഞ്ചുറി നേടിയ ധനഞ്ജയ ഡിസില്‍വയിലാണ് സമനിലയ്ക്കുവേണ്ടി പൊരുതുന്ന ലങ്കയുടെ പ്രതീക്ഷ.

ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്.

Top