ഏകദിന, ടി20 ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ശ്രീലങ്ക

കദിന, ടി20 ക്യാപ്റ്റന്‍മാരെ പ്രഖ്യാപിച്ച് ശ്രീലങ്ക. സിംബാബ്വെയ്ക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കുശാല്‍ മെന്‍ഡിസ് ഏകദിന ടീമിനെയും ടി20 ടീമിനെ വനിന്ദു ഹസരംഗയുമാവും നയിക്കുക. വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള അന്തിമ ടീമിനെ എസ്എല്‍സി വൈകാതെ പ്രഖ്യാപിക്കും.

28 കാരനായ മെന്‍ഡിസിന്റെ നായകത്വത്തില്‍ 1996 ലോകകപ്പ് ജേതാക്കള്‍ 7 മത്സരങ്ങളാണ് കഴിഞ്ഞ ലോകകപ്പില്‍ കളിച്ചത്. രണ്ടെണ്ണം വിജയിച്ചപ്പോള്‍ അഞ്ച് എണ്ണം തോറ്റു. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് യോഗ്യത നേടാനും ദ്വീപ് രാഷ്ട്രത്തിന് കഴിഞ്ഞില്ല. രണ്ട് ഫോര്‍മാറ്റിലും ടീമിന്റെ വൈസ് ക്യാപ്റ്റനായി ചാരിത് അസലങ്കയെ തെരഞ്ഞെടുത്തു.2024 ജനുവരി 6 ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തോടെയാണ് സിംബാബ്വെയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ഏകദിനവും, ടി20 യും അടങ്ങുന്നതാണ് പരമ്പര.

ഉപുല്‍ തരംഗയുടെ നേതൃത്വത്തിലുള്ള പുരുഷ സെലക്ഷന്‍ കമ്മിറ്റിയാണ് പുതിയ നായകന്മാരെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര തലത്തില്‍ മെന്‍ഡിസിന് നേതൃപരിചയമുണ്ടെങ്കിലും ഹസരംഗ ഒരു ഫോര്‍മാറ്റിലും ലങ്കന്‍ ലയണ്‍സിനെ നയിച്ചിട്ടില്ല. ഏകദിന ലോകകപ്പില്‍ തുടയെല്ലിന് പരിക്കേറ്റ് ദസുന്‍ ശങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനെത്തുടര്‍ന്ന് ടീമിനെ നയിച്ചത് മെന്‍ഡിസാണ്.

Top