ശ്രീലങ്കയ്ക്ക് 550 റണ്‍ വിജയലക്ഷ്യം, കൊഹ്‌ലിക്ക് സെഞ്ച്വറി

indian-team

ഗാലെ: ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് 550 റണ്‍ വിജയലക്ഷ്യം.

നാലാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ തന്നെ നായകന്‍ വിരാട് കൊഹ്‌ലി ശതകം പൂര്‍ത്തിയാക്കി.

ടെസ്റ്റ് കരിയറില്‍ കൊഹ്‌ലിയുടെ പതിനേഴാമത് സെഞ്ച്വറിയാണിത്. ഇതിനു ശേഷം അധികം വൈകാതെ തന്നെ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

മൂന്ന് വിക്കറ്റിന് 240 എന്ന സ്‌കോറിലായിരുന്നു ഡിക്ലറേഷന്‍. 103 റണ്‍സുമായി കൊഹ്‌ലിയും 23 റണ്‍സുമായി രഹാനെയും പുറത്താകാതെ നിന്നു.

എന്നാല്‍ ശ്രീലങ്കയുടെ ബാറ്റിംഗ് തുടക്കത്തില്‍ തന്നെ പിഴയ്ക്കുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ബാറ്റിംഗ് തുടരുകയാണ്.

Top