ശ്രീകൃഷ്ണ ജന്മാഷ്ടമിയാണ്, ജാമ്യം വേണോ?; സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹാസ്യ ചോദ്യവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ.

നിങ്ങള്‍ക്ക് വേണ്ടത് ജയിലോ ജാമ്യമോ? ഇന്ന് ശ്രീകൃഷ്ണന്‍ ജയിലില്‍ ജനിച്ച ദിവസമാണ്. നിങ്ങള്‍ക്ക് ഇന്ന് ജയിലില്‍ നിന്ന് പോകണോ?’- ചീഫ് ജസ്റ്റിസ് തമാശരൂപേണ ചോദിച്ചു.

കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ധര്‍മ്മേന്ദ്ര വാല്‍വിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മേന്ദ്ര വാല്‍വിക്ക് എതിരായ കേസ്. വിചാരണക്കോടതി ഇയാളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.

Top