ചന്ദ്രമുഖി 2’ന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ‘ചന്ദ്രമുഖി 2’ന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി. പൊന്നിയിന്‍ സെല്‍വന് ശേഷം ഗോകുലം മൂവിസ് ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് വിതരണത്തിനെത്തിക്കുന്ന ചിത്രവും, ലൈക്ക പ്രൊഡക്ഷന്‍സുമായി ഗോകുലം മൂവിസ് സഹകരിക്കുന്ന ആറാമത്തെ ചിത്രവുമാണ് ചന്ദ്രമുഖി 2.”ലൈക്ക പ്രൊഡക്ഷന്‍സുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷന്‍ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ, ലൈക്ക പ്രൊഡക്ഷന്‍സുമായി തുടര്‍ന്നും ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്ന്”  ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സെപ്റ്റംബര്‍ 28നാണ് ചിത്രം തീയറ്ററുകളിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. ബോളിവുഡ് താരം കങ്കണ റണാവത്ത് നായികയാകുന്ന ചിത്രം പി വാസുവാണ് സംവിധാനം ചെയ്യുന്നത്. ‘ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേട്ടയിന്‍ രാജ ആയിട്ടാണ് രാഘവ ലോറന്‍സ് എത്തുന്നത്.’ 18 വര്‍ഷം മുമ്പ് ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14-നാണ് റിലീസ് ചെയ്തത്. ഹൊററിനൊപ്പം നര്‍മ്മത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ചന്ദ്രമുഖി 2 എത്തുന്നതെന്നാണ് സൂചനകള്‍.

Top