ഭഗവാന്‍ ശ്രീരാമന്‍ മുസ്ലീമുകളുടെ പൂര്‍വ്വികന്‍; പുതിയ പ്രസ്താവനയുമായി ബാബാ രാംദേവ്

അഹമ്മദാബാദ്: ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന പ്രസ്താവനയുമായി ബാബാ രാംദേവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം രാജ്യവ്യാപകമായി ചര്‍ച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്ത് എത്തിയിരിക്കുന്നത്. ‘അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കും എന്നാണ് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത ‘ ‘അയോധ്യയില്‍ അല്ലാതെ മറ്റെവിടെ ക്ഷേത്രം നിര്‍മ്മിക്കും അത് മക്കയിലോ മദീനയിലോ അല്ലെങ്കില്‍ വത്തിക്കാന്‍ സിറ്റിയിലോ വരില്ലെന്നത് വ്യക്തമാണെന്നും രാംജേവ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാംദേവിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി രംഗത്തെത്തി. ബാബ രാംദേവിനെപ്പോലുള്ളവര്‍ ബിജെപിയുടെ ഗുണഭോക്താക്കളാണെന്നും അത്തരത്തിലുള്ളവര്‍ പൊതു തെരഞ്ഞെടുപ്പടുത്തിരിക്കെ മോദിയെയും ബിജെപിയെയും സഹായിക്കാന്‍ വീണ്ടും ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും മനീഷ് ദോഷി പറഞ്ഞു.

Top