ബുദ്ധിമാന്‍മാര്‍ മാറിനില്‍ക്കും,വിഡ്ഢികള്‍ പിറകില്‍ നിന്ന് കുത്തും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഭുവനേശ്വരി

റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പില്‍ നിറഞ്ഞു നിന്ന മത്സരാര്‍ത്ഥിയായിരുന്നു ക്രിക്കറ്റ് താരം ശ്രീശാന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ഷോ ആവസാനിച്ചുവെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഷോയില്‍ വിജയിയായ ദീപിക കാക്കറിന്റെ ആരാധകര്‍ ശ്രീശാന്തിനെതിരെ നടത്തുന്ന സോഷ്യല്‍മീഡിയ അക്രമണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്തിന്റെ ഭാര്യയായ ഭുവനേശ്വരി.

‘വിഡ്ഢികള്‍ കത്തിയെടുത്ത് പിറകില്‍ നിന്ന് കുത്തും. എന്നാല്‍, ബുദ്ധിമാന്‍മാര്‍ കത്തിയെടുത്ത് ചരട് മുറിച്ച് വിഡ്ഢികളില്‍ നിന്ന് അകന്ന് നില്‍ക്കും’ എന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം. ട്വീറ്റിലൂടെയായിരുന്നു ശ്രീശാന്തിനെതിരെ സൈബര്‍ അക്രമണം നടത്തിയവര്‍ക്ക് ഭുവനേശ്വരി മാസ്സ് മറുപടി നല്‍കിയത്.

ഇന്‍സ്റ്റാഗ്രാമില്‍ ശ്രീശാന്ത് ദീപികയെ അണ്‍ഫോളോ ചെയ്തതില്‍ നിന്നാണ് പുതിയ പ്രശ്നങ്ങളുടെ തുടക്കം. ”എന്റെ ഭാര്യ ഭുവനേശ്വരിയെ ദീപിക അണ്‍ഫോളോ ചെയ്തു. അതിനാല്‍ ദീപികയെ ഞാന്‍ അണ്‍ഫോളോ ചെയ്യുന്നു. ഭാര്യയെ ബഹുമാനിക്കാത്തവരെ എനിക്ക് ബഹുമാനിക്കാനാവില്ല. ദീപികയുടെ ആരാധകര്‍ എന്റെ ഭാര്യയേയും മക്കളേയും അപമാനിക്കുന്നു.അത് വിലക്കേണ്ടത് ദീപികയുടെ ചുമതലയാണ്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നുമില്ല” എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതോടെ ആരാധകര്‍ വീണ്ടും കയര്‍ത്തു. ഇതിനു പിന്നാലെയാണ് ഭുവനേശ്വരിയുടെ ട്വീറ്റ്.

Top