ശ്രീശാന്തിന്റെ വിലക്ക്; മൂന്ന് മാസത്തിനുള്ളില്‍ ഓംബുഡ്‌സ്മാന്‍ പുന:പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും

ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ കോഴ വിവാദവുമായി ബന്ധപ്പെട്ട വിലക്ക് മൂന്ന് മാസത്തിനുള്ളില്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ പുന:പരിശോധിക്കും. ചുരുങ്ങിയ കാലാവധിക്കുള്ളില്‍ വിലക്കിനെപ്പറ്റി കൂടുതല്‍ പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ഡികെ ജെയിനിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെബ്രുവരിയിയിലാണ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കിയത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. ശ്രീശാന്തിന്റെ കേസ് കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബിസിസിഐ അച്ചടക്ക കമ്മറ്റി ഇപ്പോള്‍ നിലവിലില്ലെന്നും അതു കൊണ്ട് തന്നെ വിധി പുന:പരിശോധിക്കണമെന്നുമായിരുന്നു ബിസിസിഐ ആവശ്യപ്പെട്ടത്.

Top