മികച്ച കളിക്കാരെ പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പതിവാണെന്ന് ശ്രീശാന്ത്

sreesanth

കൊല്ലം: മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരെയും ടീമില്‍ നിന്ന് പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് മലയാളി താരം എസ് ശ്രീശാന്ത്. തന്റെ ശ്രദ്ധ സിനിമലോകത്താണെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാറിനെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയതില്‍ അത്ഭുതമൊന്നുമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ രീതികള്‍ പലപ്പോഴും അങ്ങനെയാണെന്നും ശ്രീശാന്ത് തുറന്നടിച്ചു.

2006ല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മലയാളി പേസര്‍ ശ്രീശാന്താണ്. കല്ലിസ്, സ്മിത്ത്, അംല എന്നീ വമ്പന്‍മാരുടേതടക്കം 8 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാന്‍ ഓഫ് ദ മാച്ചുമായി. 4 വര്‍ഷത്തിനപ്പുറം ഡര്‍ബനില്‍ വീണ്ടും ഇന്ത്യ-ദക്ഷിണാഫ്രിക്കന്‍ സംഘത്തെ കീഴടക്കിയപ്പോഴും മുന്‍നിരവിക്കറ്റുകളുമായി ശ്രീ കളം നിറഞ്ഞു. എന്നാല്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പര്യടനം അരങ്ങേറുമ്പോള്‍ ശ്രീശാന്ത് കളത്തിന് പുറത്താണ്, പരമ്പരയും ഇന്ത്യ തോറ്റു. 24ന് നടക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ച് മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Top