മല്‍സരം തിരുവനന്തപുരത്ത് നടത്തണം ; കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന് ശ്രീശാന്ത്

sreesanth

കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെയുണ്ടായ പ്രതിഷേധങ്ങളില്‍ അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തണമെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ ഫുട്‌ബോള്‍ വളരുന്ന സമയമാണ്. ഐ.എസ്.എല്‍ മല്‍സരങ്ങള്‍ നല്ല രീതിയിലാണ് കൊച്ചിയില്‍ സംഘടിപ്പിച്ചത്. ഭാവിയില്‍ കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ടാകട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു

ഇതിനിടെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെച്ചൊല്ലി കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇരുസംഘടനകളുടേയും ഭാരവാഹികളുമായി കായികമന്ത്രി എ.സി.മൊയ്തീന്‍ ഫോണില്‍ ചര്‍ച്ചനടത്തി. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫിന് കേടുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യവെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top