മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്

സൂറത്ത്: ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്. മത്സരത്തിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീശാന്ത് ഗംഭീറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഇരുവരും തമ്മില്‍ ഉടക്ക് തുടങ്ങി. ശ്രീശാന്തിനെ ഗംഭീര്‍ ഒരു ഫോറും സിക്‌സുമടച്ചു. പിന്നാലെ ഗംഭീറിന് നേര്‍ക്ക് ഒരു തുറിച്ചുനോട്ടമായിരുന്നു ശ്രീയുടെ മറുപടി. ഗംഭീറും വിട്ടുകൊടുത്തില്ല. തുടര്‍ന്നും സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ശേഷം ഗംഭീറിനോട് ചൂടായി തട്ടിക്കയറുകയും താരത്തിനടുത്തേക്ക് വരാന്‍ ശ്രമിക്കുകയും ചെയ്ത ശ്രീയെ അമ്പയര്‍മാരും സഹതാരങ്ങളും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും നേര്‍ക്കുനേര്‍വന്ന് ഒരു അടിയുടെ വക്കോളമെത്തി. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള വാക്ക്‌പോര്.

 

Top