ബോളിവുഡ് ചിത്രം ‘പട്ടാ’യില്‍ ശ്രീശാന്ത് നായകനാകുന്നു

എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’ യില്‍ പ്രശസ്ത ക്രിക്കറ്റര്‍ ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് തെന്നിന്ത്യന്‍ സംവിധായകന്‍ ആര്‍ രാധാകൃഷ്ണനാണ്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാനര്‍ എന്‍ എന്‍ ജി ഫിലിംസ്, സംവിധാനം ആര്‍ രാധാകൃഷ്ണന്‍ , നിര്‍മ്മാണീ നിരുപ് ഗുപ്ത, ഛായാഗ്രഹണം പ്രകാശ്കുട്ടി, എഡിറ്റിംഗ് സുരേഷ് യു ആര്‍ എസ് , സംഗീതം സുരേഷ് പീറ്റേഴ്‌സ്, സ്‌പോട്ട് എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍ , കോറിയോഗ്രാഫി ശ്രീധര്‍ , കലസജയ് മാധവന്‍, ഡിസൈന്‍സ് ഷബീര്‍, പി ആര്‍ ഓ അജയ് തുണ്ടത്തില്‍. പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

‘ഇന്നേവരെ ആരും പറഞ്ഞിട്ടില്ലാത്ത, പുതുമയുള്ള, എക്‌സ്പരിമെന്റലായ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് ‘പട്ടാ’. സുമുഖനും സുന്ദരനും ബുദ്ധിമാനും അടുത്തത് എന്താണ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പിടി കൊടുക്കാത്തതുമായ ഒരു സി ബി ഐ ഓഫീസറാണ് നായകന്‍. ഈ കഥാപാത്രമാകുവാന്‍ പലരെയും ഞാന്‍ മനസ്സില്‍ ആലോചിച്ചെങ്കിലും എന്റെ അന്വേഷണം ശ്രീശാന്തിലെത്തുകയായിരുന്നു. കഥ കേട്ടയുടന്‍ തന്നെ ഇതിലെ സി ബി ഐ ഓഫീസറാകാന്‍ ശ്രീശാന്ത് നിറഞ്ഞ സന്തോഷത്തോടെ സമ്മതം മൂളുകയായിരുന്നെന്ന് പട്ടായുടെ സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ പറയുന്നു.

Top