ബിസിസിഐയുടെ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിനെതിരെ ശ്രീശാന്ത്

sreesanth

കൊച്ചി: വിലക്ക് നീക്കിയതിനെതിരെ അപ്പീല്‍ നല്‍കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ എസ്.ശ്രീശാന്ത് രംഗത്ത്.

ബിസിസിഐ ദൈവത്തിനു മുകളിലല്ല. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്, ആരോടും യാചിക്കാനില്ല. നിരപരാധിത്വം പലകുറി തെളിയിച്ചിട്ടും അനീതി തുടരുകയാണെന്നും ശ്രീശാന്ത് അറിയിച്ചു.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) നീക്കം. കേരള ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി.

Top