ശബരിമലയിൽ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് ശ്രീരാമ കൃഷ്ണൻ

sreeramakrishnan

തിരുവനന്തപുരം: ശബരിമലയിൽ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കർ ശ്രീരാമ കൃഷ്ണൻ.

അതേസമയം, ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഡിജിപി രാജ്ഭവനിൽ എത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.

ഭക്തരായിട്ടുള്ള ആളുകൾ വന്നാൽ സംരക്ഷണം കൊടുക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാൽ ആക്ടിവിസ്റ്റുകളായിട്ടുള്ളവർ സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകൾ സന്നിധാനത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് സർക്കാർ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.

ജാഗ്രത പാലിക്കണം, പ്രശ്‌നങ്ങൾ വഷളാക്കാൻ പൊലീസ് കൂട്ടുനിൽക്കരുത്. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കുവാനുള്ള വേദിയായി ശബരിമലയെ മാറ്റരുത് എന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.

പൊലീസ് സുരക്ഷയിൽ വലിയ നടപന്തലിൽ വലിയ പ്രതിഷേധമാണ് ഭക്തരുടെ ഭാഗത്ത് നിന്നുമുണ്ടായത്. തങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമെ സന്നിധാനത്തേക്ക് കടക്കാനാവു എന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിക്കുന്നത്. ഐജി ശ്രീജിത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സ്ഥിതിഗതികൾ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുത് എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഐജി ശ്രീജിത്തിന് നിർദേശം നൽകിയെന്നാണ് സൂചന.

Top