ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്റെ കള്ളക്കളി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത് പൊലീസിന്റെ കള്ളക്കളിയാണെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശ്രീറാമിന് ജാമ്യം ലഭിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേസിന്റെ ഭാവിയെ സാരമായി ബാധിക്കുമെന്നും , ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നും ചെന്നിത്തല ആരോപണമുന്നയിച്ചു.

Top