വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ…: ശ്രീനിവാസന്‍

ലയാളികളുടെ ഇഷ്ട താരമാണ് ശ്രീനിവാസന്‍. താരം ഫെയ്‌സ് ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത് അടുത്തിടെയാണ്. ഫെയ്‌സ് ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചാണിപ്പോൾ താരം എത്തിയിരിക്കുന്നത്. ‘വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?… ‘എന്ന താരത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണിപ്പോള്‍ വൈറലാകുന്നത്.

താരത്തിന്റെ അക്കൗണ്ട് ഇടയ്ക്ക് ലഭ്യമായിരുന്നില്ലെന്നും എന്നാല്‍ തിരിച്ചെത്തിയെന്നും എന്ന വാര്‍ത്തയുമാണ് പങ്കുവച്ചത്.

ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ?
ഒറിജിനല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്‌സ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!
അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫേസ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഫെയ്ക്കന്‍മാരും ഫേസ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.
എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫേസ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതി സാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു.
ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

Top