ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ ചിത്രം ‘ഉടല്‍’ ഒടിടിയിലേയ്ക്ക്

ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘ഉടല്‍’ ഒടിടിയിലേയ്ക്ക്. രതീഷ് രഘുനന്ദനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സൈന പ്ലേ ആണ് സ്ട്രീമിങ് പ്ലാറ്റ്ഫോം. 2022 മെയ് 20നാണ് സിനിമ തിയേറ്ററുകളില്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ഉടല്‍ നിര്‍മ്മിച്ചത്. ക്രിസ്തുമസ് കഴിഞ്ഞയുടന്‍ ഒടിടി പ്രദര്‍ശന ആരംഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് വൈകിയതെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു. പ്രവീണും ബൈജു ഗോപാലനുമാണ് ‘ഉടല്‍’ന്റെ സഹനിര്‍മ്മാതാക്കള്‍. കുട്ടിച്ചായന്‍ എന്നായിരുന്നു ഇന്ദ്രന്‍സ് കഥാപാത്രത്തിന്റെ പേര്. കിരണ്‍ എന്ന കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസനും ഷൈനി ചാക്കോയായി ദുര്‍ഗ കൃഷ്ണയും വേഷമിട്ടു. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് ആണ് കൈകാര്യം ചെയ്തത്. വില്യം ഫ്രാന്‍സിസിന്റെതാണ് സംഗീതം.

Top