കല്ലായി എഫ്എമ്മില്‍ മുഹമ്മദ് റാഫിയുടെ ആരാധകനായി ശ്രീനിവാസന്‍

sreenivasan

ശ്രീനിവാസന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കല്ലായി എഫ്എം. അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ആരാധകനായാണ് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തുന്നത്.

വിനീഷ് മില്യണിയമാണ് കല്ലായി എഫ്എം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീനിവാസന്‍ തന്നെയാണ്. ശ്രീനാഥ് ഭാസി, പാര്‍വതി രതീഷ്, അനീഷ് ജി മേനോന്‍, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, സുനില്‍ സുഖദ, കൃഷ്ണപ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Top