‘അവന്റെ ഇഷ്ടത്തിനൊപ്പമാണ് ഈ അച്ഛനെന്നും’ ; നാന്‍ പെറ്റ മകന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

ഹാരാജാസ് കോളേജില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം പ്രമേയമാക്കി സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാന്‍ പെറ്റ മകന്‍’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ശ്രീനിവാസന്റെ കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.

നൂറ്റൊന്ന് ചോദ്യങ്ങള്‍ എന്ന സിനിമയിലൂടെ 2012ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ മീനോണ്‍ ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, സരയൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top