നടന്‍ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു; ഉടന്‍ ആശുപത്രി വിടാനാകുമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു വരുന്നുവെന്നും കുറച്ചു ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നും സത്യന്‍ അന്തിക്കാട്.വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനായി പോകുമ്പോഴാണ് താരത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

‘ആശുപത്രിയില്‍ കൊണ്ടു പോയി എന്നതും വെന്റിലേറ്ററിലാക്കി എന്നതും സത്യമാണ്. ശ്രീനിയുടെ ഈ അവസ്തയെ പറ്റി പല വ്യാജ പ്രചരണങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ അതൊന്നും സത്യമല്ല. പോയി കണ്ടപ്പോള്‍ ഞാന്‍ വളരെ സങ്കടത്തിലായി’. ശ്രീനി വെന്റിലേറ്ററില്‍ ആയിരുന്നു. എന്താണ് ശരിക്കുള്ള അവസ്ത എന്താണെന്ന് നമ്മുക്കറിയില്ല,

‘ശ്രീനി പറഞ്ഞു ആസുഖ കിടക്കയില്‍ നിന്നിറങ്ങി ആദ്യം ചെയ്യുന്ന തിരക്കഥ ഹിറ്റാകാറുണ്ട്. ഞാന്‍ പ്രകാശന്‍ ചെയ്യുന്നതിനു തൊട്ടു മുന്‍പ് ഇതുപോലുള്ള അസ്വസ്ത ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ നിങ്ങള്‍ ഉടനെ ഒരു തിരക്കഥ ആലോചിക്കു എന്ന്’ അദ്ദേഹം പറഞ്ഞു. അന്നു ഞങ്ങള്‍ കുറേ സംസാരിച്ചിട്ടാണ് പിരിഞ്ഞതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

Top