ശ്രീനിവാസനും മകന്‍ ധ്യാനും ഒന്നിക്കുന്ന ചിത്രം; ‘കുട്ടിമാമ’ റിലീസ് മെയ് 15 ന്

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോള്‍ പുറത്തുവിട്ടു. ചിത്രം മെയ് 15-ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

മനാഫ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ മീരാ വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാരായി എത്തുന്നത്. വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Top