ഒന്ന് ചിരിക്കാൻ പറഞ്ഞപ്പോൾ കണ്ടില്ലേ ;പേളിക്കൊപ്പമുള്ള ശ്രീനിഷിന്റെ ചിത്രം വൈറൽ

ലയാള സിനിമ- ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷും. ഇരുവരുമൊപ്പമുള്ള നിമിഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളതും. അടുത്തിടെ പേളി ഗർഭിണിയാണെന്ന വാർത്തയും ആരാധകർ ആകാംഷയോടെ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ നിറവയറുമായി ചിരിച്ചു നിൽക്കുന്ന പേളിക്കൊപ്പമുള്ള ചിത്രം പങ്കു വെച്ചിരിക്കുകയാണ് ശ്രീനിഷ്. ഒന്ന് ചിരിക്കാൻ പറഞ്ഞപ്പോ ദേ കണ്ടില്ലേ എന്ന അടിക്കുറിപ്പോടെയാണ് ശ്രീനിഷ് പേളിക്കൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CFuUtFxp9pH/?igshid=grden70h5e25

ഇതേ ചിത്രം തന്നെ പേളിയും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ശ്രീനിഷിനു തന്നോടുള്ള സ്നേഹത്തെകുറിച്ചും കരുതലിനെക്കുറിച്ചും വാചാലയായിയാണ് പേളി കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CFuUtW8ng9g/?igshid=1ctapsg0ewis3

ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റിഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളിമാണിയും ശ്രീനിഷും.

Top