വൈറലായി മമ്മൂട്ടിയ്ക്കു ശ്രീനിഷ് നല്‍കിയ പിറന്നാളാശംസ

മൂഹ മാധ്യമങ്ങളില്‍ വൈറലായി മിനിസ്‌ക്രീന്‍ താരം ശ്രീനിഷ് അരവിന്ദ് മമ്മൂട്ടിയ്ക്കു നല്‍കിയ പിറന്നാളാശംസ. മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന തന്റെ ബാല്യകാല ചിത്രം പങ്കുവെച്ചു കൊണ്ടാണ് ശ്രീനീഷ് മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്.

സമൂഹ മാധ്യമങ്ങളിലൂടെ തങ്ങളുടെ എല്ലാ വിശേഷങ്ങളും കൃത്യമായി ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളാണ് ശ്രീനിഷും ഭാര്യ പേളിയും. ഇരുവരുടെയും പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ആരാധകര്‍ നല്‍കാറുള്ളതും.

മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ശ്രീനിഷ് പോസ്റ്റ് ചെയ്ത ചിത്രത്തിന് പച്ച ഷര്‍ട്ടുകാരന്‍ കുട്ടി പേളിയുടെ ശ്രീനിയാണോ, ഇത് ശ്രീനി തന്നെയോണോ എന്നു തുടങ്ങിയ രസകരമായി കമന്റുകളാണ് ആരാധകരില്‍ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്നത്.

Top