ശ്രീനിഷിനും പേർളി മാണിക്കും പെൺകുഞ്ഞ് പിറന്നു: സന്തോഷം പങ്കുവെച്ച് ശ്രീനിഷ്

ലച്ചിത്ര-ടിവി താരങ്ങളായ ശ്രീനിഷിനും പേർളി മാണിക്കും പെൺകുഞ്ഞ് പിറന്നു. ശ്രീനിഷ് അരവിന്ദ് ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.

“വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം.ഒരു പെൺ കുഞ്ഞിനെ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. എന്‍റെ ബിഗ് ബേബിയും സ്മോൾ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കുകയും ആശിർവദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു”- ശ്രീനിഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ അവർ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂർത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യയുടെ ഭക്ഷണ പ്രിയം പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു.

ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേർളി മാണിയും 2018 ഡിസംബർ 22നാണ് വിവാഹിതരായത്.

Top