ധമയന്തിയും സുനന്ദയും; മകന്‍-അച്ഛന്‍ വേഷത്തില്‍ ശ്രീനാഥ് ഭാസിയും അനില്‍ നെടുമങ്ങാടും

ച്ഛന്‍-മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ഏറ്റവും പുതിയ ചിത്രമാണ് ധമയന്തിയും സുനന്ദയും. ശ്രീനാഥ് ഭാസി മകനായും അനില്‍ നെടുമങ്ങാട് അച്ഛന്റെ വേഷത്തിലുമാണ് ചിത്രത്തില്‍ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ്, വൈറസ്, കപ്പേള എന്നീ ചിത്രങ്ങളിലെല്ലാം ഭാസി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അനിലിന്റെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, പൊറിഞ്ചു മറിയം ജോസ്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നിവയെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രങ്ങളായിരുന്നു.

നല്ലൊരു ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന മകന്റെ ആഗ്രഹങ്ങള്‍ക്ക് എതിരെ നില്‍ക്കുന്ന ഒരു കര്‍ഷകനായ അച്ഛന്റെ വേഷമാണ് അനില്‍ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. കുടുംബം ജീവിക്കാന്‍ കൃഷിയിടം മാത്രം മതി എന്ന വിശ്വാസമാണ് അനിലിനുള്ളത്. ഹാരിസ് മട്ടാഞ്ചേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top