ശ്രീനാരായണ ഗുരു സര്‍വകലാശാല: ഓര്‍ഡിനന്‍സിലെ വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. പത്തനംതിട്ടയിലെ പാരലല്‍ കോളേജ് വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിദൂര, സ്വകാര്യവിദ്യാഭ്യാസം ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വ്യവസ്ഥയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതടക്കം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളും വിദൂര വിദ്യാഭ്യാസത്തിനും സ്വകാര്യ രജിസ്ട്രേഷനും ശ്രീനാരായണ ഗുരു സര്‍വകലാശാലയെ തന്നെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച വ്യവസ്ഥ സ്റ്റേചെയ്തതോടെ ഈ സ്ഥിതിക്ക് മാറ്റംവരും.

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിലാണ് ശ്രീനാരായണ ഗുരു സര്‍വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വിസി നിയമനം നേരത്തെ വിവാദമായിരുന്നു.

Top