ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സി. നിയമനത്തിലെ ക്രമക്കേട് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായും യു.ജി.സി വ്യവസ്ഥകള്‍ ലംഘിച്ചാണ് മുബാറക് പാഷയെ നിയമിച്ചതെന്നുമാണ് ഹര്‍ജിയിലെ ആരോപണം. പൊതു വിജ്ഞാപനത്തിലൂടെ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കിയതിനു ശേഷം തയാറാക്കുന്ന പാനലില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കണമെന്നതാണ് വ്യവസ്ഥ.

എന്നാല്‍, ഈ വ്യവസ്ഥകളൊന്നും മുബാറക് പാഷയുടെ നിയമനത്തില്‍ പാലിക്കപ്പെട്ടിട്ടില്ല, യോഗ്യരായവരെ തഴഞ്ഞതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുബാറക് പാഷയുടെ നിയമനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പി.ജി റോമിയോ ആണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

Top