തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന്

തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം. മലൂക്ക് ജൂത്ത് മില്‍ക്കന്‍ എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ ചെയ്യല്ലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്.

യുവാവിന്റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന-കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോകളിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യാന്‍ എത്തിയിരുന്നു. മലൂക്ക് എങ്ങനെ കേരളത്തിലെത്തിയെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിന് ഇയാളുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്.

Top