ശ്രീലങ്ക വെസ്റ്റിന്‍ഡീസ് പോരാട്ടം; വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു

ശ്രീലങ്കയുമായുള്ള പോരാട്ടത്തിന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വിന്‍ഡീസ്. ഇരു ടീമുകളുടെയും ലോകകപ്പ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ച് മടങ്ങുകയെന്ന പ്രതീക്ഷയിലാവും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുക.

വിന്‍ഡീസ് നിരയില്‍ ഒരു മാറ്റമാണുള്ളത്, അസുഖ ബാധിതനായ കെമര്‍ റോച്ചിന് പകരം ഷാനണ്‍ ഗബ്രിയേല്‍ ഇന്നത്തെ മത്സരത്തില്‍ ഇറങ്ങും. ശ്രീലങ്കന്‍ നിരയില്‍ മൂന്ന് മാറ്റമാണുള്ളത് ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, തിസാര പെരേര എന്നിവര്‍ക്ക് പകരം ലഹിരു തിരിമന്നേ, ജെഫ്രെ വാന്‍ഡെര്‍സേ, കസുന്‍ രജിത എന്നിവര്‍ ടീമിലേക്ക് എത്തി.

Top