ദക്ഷിണാഫ്രിക്ക – ശ്രീലങ്ക ടെസ്റ്റ് ; ലങ്കയ്ക്ക് 278 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

test

ക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് 278 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടെസ്റ്റിന്റെ മൂന്നാം ദിവസം ലങ്കയുടെ ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ ദക്ഷിണാഫ്രിക്ക 73 റണ്‍സിന് പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 160 റണ്‍സിന്റെ ലീഡ് നേടിയ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ 190 ന് ഓള്‍ ഔട്ടായിരുന്നു . തുടര്‍ന്ന് 351 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കക്ക് 73 റണ്‍സ് നേടാനെ സാധിച്ചുള്ളു.

ചരിത്രത്തില്‍ ഇതാദ്യമായാണ് എതിര്‍ ടീം 200 റണ്‍സ് എടുക്കുന്നതിനിടയില്‍ മുഴുവന്‍ വിക്കറ്റുകളും ശ്രീലങ്ക നേടുന്നത് . ശ്രീലങ്കയ്ക്ക് വേണ്ടി ഡില്‍രുവാന്‍ പെരേര ആറ് വിക്കറ്റും ഹെരാത്ത് മൂന്ന് വിക്കറ്റും സന്ധകാന്‍ ഒരു വിക്കറ്റും നേടി.

22 റണ്‍സ് നേടിയ വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍. 1992 ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ സൗത്താഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത് .

Top