ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സിന്റെ വിജയം

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 113 റണ്‍സിന്റെ വിജയം. ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 251 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്ക 138 റണ്‍സില്‍ പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് കളിയിലെ താരമായത്. 70 പന്തില്‍ 17 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 94 റണ്‍സാണ് ക്വിന്റണ്‍ ഡി കോക്ക് നേടിയത്. സെഞ്ച്വറിക്ക് ആറ് റണ്‍സ് ബാക്കി നില്‍ക്കെ തിസാര പെരേര ഡി കോക്കിനെ പുറത്താക്കി.

ക്യാപ്റ്റന്‍ ഡുപ്ലെസി 57 റണ്‍സെടുത്തു. ഇതോടെ ഡുപ്ലെസി ഏകദിനത്തില്‍ 5000 റണ്‍സ് തികച്ചു. പെരേര മൂന്നും മലിംഗയും ഡിസില്‍വയും രണ്ട് വിക്കറ്റ് വീതവും നേടി. 31 റണ്‍സെടുത്ത ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റബാഡയും രണ്ട് വിക്കറ്റ് വീതം നേടിയ എന്‍ഗിഡിയും നോര്‍ജേയും ഇമ്രാന്‍ താഹിറുമാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 20ന് മുന്നിലെത്തി.

Top